Breaking News

ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ പ്രസിഡന്റ് ദ്രൗപതി മുർമുവിനെ രാഹുൽഗാന്ധി അഭിവാദ്യം ചെയ്തില്ല ; ആരോപണവുമായി ബി ജെ പി ...വിവാദം




ന്യൂഡൽഹി: ഭരണഘടനാ ദിനത്തിൽ പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ രാഹുൽ ​ഗാന്ധി രാഷ്ട്രപതി ദ്രൗപതി മു‍ർമുവിനെ അഭിവാദ്യം ചെയ്യാതെ പരിഹസിച്ചുവെന്ന ആക്ഷേപവുമായി ബിജെപി രം​ഗത്ത്. ഭരണഘടനാ വാ‍ർഷികാഘോഷ ചടങ്ങിൽ രാഷ്ട്രപതിയുടെ അഭിവാദ്യം സ്വീകരിക്കാതെ രാ​ഹുൽ ​ഗാന്ധി തിരി‍ഞ്ഞു നടന്നുവെന്നാണ് ആരോപണം.


രാഹുൽ ഗാന്ധിയുടെ പെരുമാറ്റം ധാർഷ്ട്യമാണെന്നാണ് ബിജെപി നേതാവ് അമിത് മാളവ്യയുടെ കുറ്റപ്പെടുത്തൽ. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ദ്രൗപതി മുർമുവിനെ അഭിവാദ്യം ചെയ്തിട്ടില്ലെന്ന വിമർശനം വീഡിയോയ്ക്കൊപ്പമാണ് അമിത് മാളവ്യ പങ്കുവെച്ചത്.

രാഹുലിന് കുടുംബവാഴ്ചയുടെ അവകാശവും ധാർഷ്ട്യവുമുണ്ടെന്നായിരുന്നു ബിജെപി വക്താവ് സി ആർ കേശവൻ്റെ ആരോപണം. രാഹുൽ ഗാന്ധി കുടുംബം ആദിവാസികളോട് വിദ്വേഷം പുലർത്തുന്നുവെന്നായിരുന്നു ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരിയുടെ പ്രതികരണം. രാഹുൽ ഗാന്ധി ഒഴികെ എല്ലാവരും ഇന്ത്യൻ പ്രസിഡൻ്റിനെ അഭിവാദ്യം ചെയ്തു! എന്തുകൊണ്ടാണ് വദ്ര ഗാന്ധി കുടുംബം ആദിവാസികളെ ഇത്രയധികം വെറുക്കുന്നത്? രാഹുൽ ഗാന്ധി ആദിവാസി വിരുദ്ധനാണ് എന്നായിരുന്നു പ്രദീപ് ഭണ്ഡാരിയുചെ പ്രതികരണം.

രാഷ്ട്രപതി ദ്രൗപതി മുർമു ചൊവ്വാഴ്ച ഭരണഘടനാ ദിനത്തിൽ പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു. രാഷ്ട്രത്തെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യത്തെ ചൂണ്ടിക്കാണിച്ചായിരുന്നു രാഷ്ട്രപതിയുടെ പ്രസം​ഗം.

No comments