യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
കാസർകോട്: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ.
മേൽപ്പറമ്പ്, കട്ടക്കാൽ ജമീല മൻസിലിലെ റൈഹാൻ (26), മേൽപ്പറമ്പ് റാഷിദ് മൻസിലിലെ ഐ.അബ്ദുൽ റാഷിദ് (23), കൈനോത്തെ ഖാദൻ (22), കട്ടക്കാൽ ഹൗസിലെ അജ്മൽ (27) എന്നിവരെയാണ് ബേക്കൽ ഇൻസ്പെക്ടർ കെ.പി ഷ നിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കേസിലെ മുഖ്യ പ്രതി ഇർഷാദ് ഒളിവിലാണ്. കഴിഞ്ഞദിവസം വൈകുന്നേരം
6.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഉദുമ ബസ്സ്സ്റ്റാന്റിനു സമീപത്ത് നിൽക്കുകയായിരുന്ന പാക്യാരയി ലെ എൻ.ബി സൈനുൽ ആബിദി(24)നെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നമാണ് അക്രമത്തിൽ കലാശിച്ചത്. ഒളിവിൽ പോയ ഇർഷാദിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
No comments