യുവാവ് ന്യൂമോണിയ ബാധിച്ച് മരിച്ചു
കാസർകോട്: അച്ഛൻ മരിച്ചതിന് പിന്നാലെ മകൻ ന്യൂമോണിയ ബാധിച്ച് മരിച്ചു. ഉപ്പള, പച്ചിലംപാറ എസ്.സി കോളനിയിലെ സന്തോഷ് കു മാറാണ് (30) പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
നീർച്ചാൽ മുണ്ട്യത്തടുക്കയിലെ പരേതരായ ബാലചന്ദ്ര ശ്രീമതി ദമ്പതികളുടെ മകനാണ്. കുട്ടിക്കാലം തൊട്ടേ പച്ചിലംപാറയിലെ അമ്മാവന്റെ വീട്ടിലായിരുന്നു സന്തോഷ് കുമാറിന്റെ താമസം. ഒരു മാസം മുമ്പാണ് പിതാവ് ബാലചന്ദ്ര മരിച്ചത്. ചന്ദ്രഹാസ ഏക സഹോദരനാണ്. പച്ചിലംപാറ ശ്രീദേവി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ സജീവ പ്രവർത്തകനായിരുന്നു സന്തോഷ് കുമാർ കാസർകോട്ടെ സിസിടിവി ക്യാമറ സ്ഥാപനത്തിലെ ടെക്നീഷ്യ നായിരുന്നു.
No comments