മഞ്ചേശ്വരത്ത് കുപ്രസിദ്ധ കവർച്ചാ സംഘം പിടിയിൽ ആയുധങ്ങൾ അടങ്ങിയ കാറും പിടിച്ചെടുത്തു
മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച കൂടി വരുന്ന സാഹചര്യത്തിൽ രാത്രികാല പട്രോളിങ്ശക്തമാക്കണമെന്നുള്ള കാസറഗോഡ് DYSP യുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലും, സ്റ്റേഷൻ പരിധിയിൽ വൻ കവർച്ച നടത്താൻ ഒരു സംഘം പദ്ധതിയിട്ടുണ്ടെന്ന് വിവരം കിട്ടിയതിന്‍റെയും അടിസ്ഥാനത്തില്‍ നാട്ടുകാരുടെയും മറ്റും സഹകരണത്തോടെ സ്റ്റേഷൻ പരിധിയിൽ രാത്രികാല വാഹന പരിശോധനയും, പട്രോളിങ്ങും ശക്തമായി നടത്തി വരുകയായിരുന്നു.09/11/24 തീയ്യതി ഇൻസ്പെക്ടർ അനൂബ് കുമാറും നൈറ്റ് പട്രോളിങ് ഓഫീസറായ ASI സദനും സംഘവും സ്റ്റേഷന്‍റെ അതിർത്തി പ്രദേശങ്ങളിൽ വാഹന പരിശോധന നടത്തി വരവേ വോർക്കാടി ഭാഗത്ത് നിന്നും ഒരു നമ്പർ പ്ലേറ്റ് ഇല്ലാത്ത വെളുത്ത സ്വിഫ്റ്റ് കാർ ഓടിച്ചു വരുന്നതായി കാണുകയും കാർ നിർത്താനായി സിഗ്നൽ കാണിച്ച സമയം, കാർ നിര്‍ത്താതെ വേഗത കൂട്ടി ദൈഗോളി ഭാഗത്തേക്ക് ഓടിച്ചു പോവുകയും.നിർത്താതെ പോയകാറിനെ നാട്ടുകാർ പിന്തുടർന്ന് തടഞ്ഞു നിർത്തിയ സമയം കാറിലുണ്ടായിരുന്ന 6 പേർ നാട്ടുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും,രക്ഷപ്പെടാൻ ശ്രമിച്ചവരിൽ രണ്ടു പേരെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.വാഹനം പരിശോധിച്ചതിൽ ഈ വഹനത്തിനുരജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ടയിരുന്നില്ല.ഈ വാഹനത്തിന്‍റെ ഡിക്കിയിൽ ഒരു ഗ്യാസ് സിലിണ്ടറും, രണ്ടു ഓക്സിജൻ സിലിണ്ടറും, ഗ്യാസ് കട്ടറും, കൊടുവാൾ, പിക്കാസ് എന്നിവയടക്കമുള്ള ആയുധങ്ങളും ടൂൾ ബോക്സ്, മങ്കി ക്യാപ്പ്, ഗ്ലൌസ് തുടങ്ങിയവയും കാണപ്പെട്ടു. ആയതിൽ നിന്നും കാർ യാത്രകാർ കവർച്ച ചെയ്യണമെന്നുള്ള ഉദ്ദേശ ലക്ഷ്യത്തോടു കൂടി സഞ്ചരിക്കുകയായിരുന്നു എന്ന് പോലീസിന് ബോധ്യപ്പെട്ടു.പിടിയിലായവരില്‍ ഒരാള്‍ മംഗലാപുരം കോടിയുള്ളാൾ സ്വദേശിയായ ഇബ്രാഹിമിന്‍റെ മകൻ ഫൈസൽ എന്നായാളും, രണ്ടാമന്‍ സയ്യിദ് അമൻ S/O സയ്യിദ് തൻവീർ, കച്ചേരി മൊഹല്ല, തുംകൂർ ഇരുവരും കര്‍ണ്ണാടക സ്വദേശികളാണ്.കോടിയുളളാൽ സ്വദേശിയായ ഫൈസല്‍ ഉള്ളാൾ പോലീസ് സ്റ്റേഷനിൽ തന്നെ കവർച്ചക്കേസ്സടക്കം നിരവധി കേസ്സുകളില്‍ പ്രതിയാണ്.ഇരുവര്‍ക്കുമെതിരെ Cr. No. 783/24 U/S 310(4),310(5) BNS & Sec 25(1-A) r/w 7 of Arms Act പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.രക്ഷപ്പെട്ടുപോയ 4 പേര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
No comments