ജപ്പാനിലെ നാഗാസാക്കിയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ അഭിമാനമായി വെള്ളരിക്കുണ്ട് സ്വദേശിയായ യുവ ശാസ്ത്രഞ്ജൻ അർജുൻ മധുസൂദനൻ
വെള്ളരിക്കുണ്ട് : ജപ്പാനിലെ നാഗാസാക്കിയിൽ നടന്ന 2024 ലെ പുനരുപയോഗ ഊർജ്ജവും, പ്രയോഗവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ അഭിമാനമായി വെള്ളരിക്കുണ്ട് സ്വദേശി അർജുൻ മധുസൂദനൻ. ലേബൽ ചെയ്ത ഇമേജുകൾ ഉപയോഗിച്ച് ഓട്ടോമാറ്റിക് സബ്ബ് സ്റ്റേഷൻ മോഡലിംഗ് എന്ന പ്രബന്ധം അവതരിപ്പിച്ചാണ് അർജുൻ മധുസൂദനൻ രാജ്യത്തിന് തന്നെ അഭിമാനമായത്. വെള്ളരിക്കുണ്ട് അയോദ്ധ്യയിൽ യു മധുസൂദനൻ- ഇന്ദിരദേവി ദമ്പതികളുടെ മകനാണ്. ഭാര്യ ഡോ.ഹിത.
ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ മോഡലിംഗ് കൂടുതൽ കൃത്യതയുള്ളതും ഫലപ്രദവുമായ രീതിയിൽ സൃഷ്ടിക്കാനുള്ള പഠനമാണിത്. അർജുൻ ഇപ്പോൾ ജർമ്മനിയിലെ കാൾസ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ റിസർച് അസോസിയേറ്റ് ആയി ജോലി ചെയ്യുകയാണ്. സഹോദരി ഡോ.അശ്വതി ഡോക്ടറേറ്റ്ൿ ശേഷം ഷാർജയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്നു.
No comments