ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി രത്നാകരൻ ഉദ്ഘാടനം ചെയ്തു
കുമ്പളപ്പള്ളി : ഭാരത് സ്കൗട്ട്സ് ആൻ്റ്ഗൈഡ്സിന്റെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.
പരിപാടിക്ക് തുടക്കം കുറിച്ച് ബുൾബുൾ ഗ്രീറ്റിംഗ് ഫ്ലാഗ് സെറിമണി നടന്നു. തുടർന്ന് ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി രത്നാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി. സിദ്ധിഖ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ കെ. ജോളി ജോർജ്, ജില്ല അഡൽട്ട് റിസോഴ്സ് കമ്മീഷണർ സ്കൗട്ട് ജി. കെ ഗിരീഷ്, കബ്ബ് ജില്ലാ കമ്മീഷണർ വി.എൽ സൂസമ്മ, ബുൾബുൾ ജില്ലാ കമ്മീഷണർ ടി. വിലാസിനി, ജില്ലാ സെക്രട്ടറി വി.വി മനോജ് കുമാർ, സ്കൗട്ട് ജില്ല ഓർഗനൈസിംഗ് കമ്മീഷണർ വി.കെ. ഭാസ്കരൻ , മദർ പി.ടി.എ പ്രസിഡണ്ട് സിന്ധു വിജയകുമാർ, ആർ.കെ ഹരിദാസ്, കെ.പി ബൈജു എന്നിവർ സംസാരിച്ചു. തുടർന്ന് അഞ്ചുമണിക്ക് പ്രകൃതി യാത്ര നടന്നു. രാത്രി എട്ടുമണിക്ക് 'കളറാവ് ' ജില്ല അഡൽട്ട് റിസോഴ്സ് കമ്മീഷണർ സ്കൗട്ട് ജി. കെ ഗിരീഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. 23 രാവിലെ 6. 30ന് ബി.പി സിക്സ്, 7 ന് സർവ്വമത പ്രാർത്ഥന എട്ടിന് ഫ്ലാഗ് സെറിമണി ,9 മുതൽ വിവിധ മത്സരങ്ങൾ എന്നിവ നടക്കും. രണ്ടുമണിക്ക് സമാപനം വാർഡ് മെമ്പർ കെ.വി ബാബു ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ കെ. വിശ്വനഥൻ സമ്മാനദാനം നിർവഹിക്കും.
No comments