തുരുതുരെ മോഷണം നടത്തി പോലീസിനെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ച കുപ്രസിദ്ധ മോഷ്ടാവിനെ അറസ്റ്റ് ചെയ്തു
മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ വോര്‍ക്കാടി ഗ്രാമത്തില്‍ നിരവധി കടകളിലും അംബലങ്ങളിലും,പള്ളികളിലും തുരുതുരെ മോഷണം നടത്തി പോലീസിനെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ച കുപ്രസിദ്ധ മോഷ്ടാവിനെ അറസ്റ്റ് ചെയ്തു.
വോര്‍ക്കാടി ഗ്രാമത്തില്‍ നിരവധി കടകളിലും അംബലങ്ങളിലും,പള്ളികളിലും മോഷണം നടത്തിയ മുഹമ്മദ് അഷ്റഫ് s/o മൊയ്തീന്‍ താരിഗുഡേ ,ചിക് മങ്ങളുര്‍ ,പുത്തൂര്‍ എന്ന കര്‍ണാടക സ്വദേശിയാണ് പിടിയിലായത്
കര്‍ണാടകയിലും കേരളത്തിലെയുംനിരവധി മോഷണ കേസുകളിലെ പിടികിട്ടാ പുള്ളിയാണ് പിടിയിലായ അഷ്റഫ്.മഞ്ചേശ്വരം പോലീസ് FIR രജിസ്റ്റര് ചെയ്ത നിരവധി കേസുകളും കർണാടകയിലെ പല കേസുകളും അഷറഫിന്റെ അറസ്റ്റോടെ തെളിയിക്കാന്‍ സാധിച്ചത്.മലപ്പുറം ജില്ലയിലെ അമരമ്പലം നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. കസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ശില്പ D IPS പോലീസ് സ്റ്റേഷനുകളിൽ പ്രത്യേകം ക്രൈം സ്കോഡുകൾ രൂപീകരിക്കാൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ, കാസറഗോഡ് Dysp സി കെ സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ അനൂബ് കുമാര്‍ ഇ SUB INSPECTOR രതീഷ്ഗോപി SCPO പ്രമോദ് ,CPO സജിത്ത് ,cpo അശ്വന്ത് കുമാര്‍ ,cpo പ്രണവ് ,cpo സന്ദീപ് wcpo വന്ദന എന്നിവര്‍ അടങ്ങുന്ന ക്രൈം സ്ക്കോഡ് അംഗങ്ങളാണ്പ്രതിയെ പിടികൂടിയത്.
No comments