കുന്നുംകൈ ഈസ്റ്റ് അൽഹിദായ ആറിലകണ്ടം ആംബുലൻസ് ഫണ്ട് സമാഹരണത്തിലേക്ക് ക്ലിനിങ് കിറ്റ് ചലഞ്ച് ആരംഭിച്ചു
വെള്ളരിക്കുണ്ട് :മലയോര മേഖലയിലെ കുന്നുംകൈ ഈസ്റ്റ് ആറിലകണ്ടം എന്ന പ്രദേശത്ത് സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന അൽ ഹിദായ ആറിലകണ്ടം കാരുണ്യ പ്രവർത്തനത്തിന് വാങ്ങാൻ ഉദ്ദേശിക്കുന്ന ആംബുലൻസ് ഫണ്ട് സമാഹരണത്തിലേക്കുള്ള ക്ലിനിങ് കിറ്റ് ചലഞ്ച് ഉത്ഘാടനം വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി ഇസ്മായിൽ നിർവഹിച്ചു .
അൽഹിദായ ആറിലകണ്ടം ഭാരവാഹികളിൽ നിന്ന് ക്ലിനിങ് കിറ്റ് സ്വീകരിച്ച് കൊണ്ടാണ് ഉത്ഘാടനകർമ്മം നിർവഹിച്ചത്. ക്ലിനിങ് കിറ്റ് വിതരണം ചെയ്തുകൊണ്ട് ലഭിക്കുന്ന പണം ആംബുലൻസ് വാങ്ങാനുള്ള ഫണ്ടിലേക്ക് ഉപയോഗിക്കാനാണ് സംഘടനയുടെ ലക്‌ഷ്യം .
No comments