മഞ്ചേശ്വരത്ത് വൻ കവർച്ച; അഞ്ചര പവൻ സ്വർണ്ണവും 15000 രൂപയും കവർന്നു
മഞ്ചേശ്വരം മണ്ണംകുഴി ഫിര്‍ദ്ദോസ് നഗറില്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന് കവര്‍ച്ച. അഞ്ചര പവന്‍ സ്വര്‍ണ്ണവും 15,000 രൂപയും കവര്‍ന്നു. സലാല ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ കഴിഞ്ഞ ദിവസം ബന്ധുവീട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
No comments