പരപ്പ വീട്ടിയൊടി ഭാഗത്ത് ആടിനെ അജ്ഞാതജീവി കടിച്ചു കൊന്നു പുലിയെന്ന സംശയത്താൽ നാട്ടുകാർ ഭീതിയിൽ
പരപ്പ : വീട്ടിയൊടി മലയിൽ മേയാൻ വിട്ട ആട്ടിൻകൂട്ടത്തെ അജ്ഞാതജീവി ആക്രമിച്ചു. മേയുകയായിരുന്ന പത്തോളം ആടുകളിൽ ഒന്നിനെ കടിച്ചുകൊന്നു. ശനിയാഴ്ച സന്ധ്യയോടെയാണ് സംഭവം. ഗോവിന്ദന്റെ ആടാണ് ചത്തത്. മറ്റ് ആടുകൾ ഓടിരക്ഷപ്പെട്ടു. ആട്ടിൻകൂട്ടത്തിന്റെ കരച്ചിൽ കേട്ട് പരിസരത്തുള്ളവർരെത്തിയപ്പോൾ അജ്ഞാതജീവി ഓടിമറഞ്ഞു. പുലിയെന്ന സംശയത്താൽ നാട്ടുകാർ ഭീതിയിൽ. വനപാലകരുംനാട്ടുകാരും രാത്രി സ്ഥലത്തെത്തി. കുറച്ചുദിവസം മുമ്പ് മാളൂർകയം, മുണ്ടത്തടം ഭാഗങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. അന്ന് ഫോറസ്റ്റ് ഓഫീസർമാർ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തെളിവൊന്നും കിട്ടിയില്ല.
No comments