പനത്തടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 22 മുതൽ ഡിസംബർ 8 വരെ നടക്കും
പാണത്തൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും പനത്തടി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന പനത്തടി പഞ്ചായത്ത് കേരളോത്സവം - 2024 നവംബർ 22 മുതൽ ഡിസംബർ 8 വരെയുള്ള തീയതികളിലായി നടക്കും. കബഡി മൽസരം 22 ന് 10 മണിക്ക് കല്ലപ്പള്ളി പ്രീതി ക്ലബ്ബിൽ വച്ചും, വോളിബോൾ 23ന് 10 മണിക്ക് പാടി ചിത്രാഞ്ജലി ക്ലബിൽ വച്ചും, ക്രിക്കറ്റ് മത്സരം 24 ന് 10 മണിക്ക് പാണത്തൂർ പള്ളിക്കാൽ ഗ്രൗണ്ടിൽ വച്ചും, ഷട്ടിൽ മത്സരം 26 ന് വൈകുന്നേരം 6 മണി മുതൽ അമി ഗോസ് ബാഡ്മിൻ്റൻ അക്കാദമി കോളിച്ചാൽ വച്ചും, വടംവലി മത്സരം 27 ന് 3 മണിക്ക് കോളിച്ചാൽ മെട്രോ കോംപ്ലക്സിൽ വച്ചും, ചെസ്സ് മത്സരം 28ന് രാവിലെ 9 മണിക്കും, പഞ്ചഗുസ്തി മൽസരം രാവിലെ 10 മണിക്കും ബളാംതോട് സഹൃദയ ക്ലബ്ബിൽ വച്ചും നടക്കും. ഫുട്ബോൾ മത്സരം 30 ന് രാവിലെ 10 മണി മുതൽ പാണത്തൂർ പള്ളിക്കാൻ ഗ്രൗണ്ടിൽ വച്ചും, കായിക മത്സരങ്ങൾ ഡിസംബർ 1-ാം തീയതി 10 മണിക്ക് ജി.എച്ച്.എസ്.എസ് ബളാംതോട് വച്ചും, ഓഫ് സ്റ്റേജ് മൽസരങ്ങൾ 2 ന് രാവിലെ 10 മണിക്ക് പനത്തടി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചും, കലാ മത്സരങ്ങൾ 8-ാം തീയതി ജി.ഡബ്ല്യു.എച്ച്.എസ് പാണത്തൂരിൽ വച്ചും നടക്കും. മത്സരാർത്ഥികൾ പനത്തടി ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരും 2024 നവംബർ 1ന് 15 വയസ്സ് തികഞ്ഞവരും , 40 വയസ്സ് കഴിയാത്തവരും ആയിരിക്കണം. മത്സരാർത്ഥികൾ മത്സര തീയതിയുടെ രണ്ടു ദിവസം മുമ്പെങ്കിലും രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
No comments