കാസർകോട് ജില്ലാ റവന്യു സ്‌കൂൾ കലോത്സവം;പന്തൽ കാൽ നാട്ടി
കാസർകോട് ജില്ലാ റവന്യു സ്‌കൂൾ കലോത്സവം 26 മുതൽ 30വരെ ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. കലോത്സവത്തിന്റെ ഭാഗമായുള്ള പന്തൽ കാൽനാട്ട് കർമം ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി വി മുഹമ്മദ് അസ്ലം അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി ബുഷ്‌റ, ടി കെ പി ഷാഹിദ, ആർ രാജേഷ്, പി വി ലീന, കെ സുബൈദ, വി വി സുരേശൻ, സത്യൻ മാടക്കാൽ, വിജിൻദാസ് കിനാത്തിൽ, വാസുദേവൻ എന്നിവർ സംസാരിച്ചു. രവീന്ദ്രൻ മാണിയാട്ട് സ്വാഗതവും വിനയൻ കല്ലത്ത് നന്ദിയും പറഞ്ഞു. കലോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള ഫ്‌ളാഷ് മോബ് 21ന് രാവിലെ പത്തിന് സ്‌കൂളിൽ നിന്നും ആരംഭിക്കും. പ്രിൻസിപ്പാൾ പി വി ലീന, പ്രധാനാധ്യാപിക കെ സുബൈദ എന്നിവർ ഉദ്‌ഘാടനം ചെയ്യും. സ്‌കൂൾ വിദ്യാർഥികളുടെ പ്രചരണ സൈക്കിൾ റാലി 22ന് പകൽ മൂന്നിന് സ്‌കൂളിൽ വച്ച് ചന്തേര സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ പ്രശാന്ത് ഫ്‌ളാഗ്‌ഓഫ് ചെയ്യും. വൈകുന്നേരം നാലിന് ഓരിയിൽ ഓലക്കൂട്ട നിർമാണം നടക്കും. 24ന് പകൽ രണ്ടിന് കൊടിക്കൂറയിൽ എഴുത്തും വരയും പരിപാടിയും നടക്കും. അധ്യാപക അവാർഡ് ജേതാവ് രവി ഉദ്‌ഘാടനം ചെയ്യും.
No comments