പ്ലാച്ചിക്കര - നരമ്പച്ചേരി - മാങ്ങോട് റോഡ് അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാർ
ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏറെ പ്രാധാന്യമുള്ള റോഡാണ് പ്ലാച്ചിക്കര -നരമ്പച്ചേരി -മാങ്ങോട് റോഡ്. പഞ്ചായത്തിലെ 4 , 5 , 6 വാർഡുകളിൽ കൂടി കടന്നു പോവുന്ന ഈ റോഡ് ഇന്ന് കാൽനട യാത്ര പോലും ദുസ്സഹമായി തീർന്നിരിക്കുന്ന അവസ്ഥയിൽ ആണ്.
പ്ലാച്ചിക്കര മൃഗസ്പത്രി, പ്ലാച്ചിക്കര ശ്രീ ഭഗവതി ക്ഷേത്രം, നരമ്പച്ചേരി/കണ്ണൻകുന്ന് അംഗൻവാടി തുടങ്ങിയവ ഈ റോഡരികിൽ ആണ് സ്ഥിതി ചെയ്യുന്നത്. വെള്ളരിക്കുണ്ട് താലൂക് ആസ്ഥാനത്തേക്ക് എത്തിച്ചേരാൻ ചിറ്റാരിക്കൽ, നർക്കിലക്കാട്, വരക്കാട്, എളേരി, മയിലുവള്ളി, വിലങ്ങു, മാങ്ങോട്, ചെന്നടുക്കം തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ ജനങ്ങൾ ബൈ പാസ്സ് റോഡ് ആയി ഉപയോഗിച്ച് വരുന്ന ഒരു പ്രധാനപെട്ട ലിങ്ക് റോഡ് കൂടിയാണിത് . ചൈത്രവാഹിനി പുഴയിൽ വിലങ്ങു ബ്രിഡ്ജും കൂടി വന്നത് കൊണ്ട് എളേരിതട്ട് കോളേജിൽ അടക്കം വളരെ വേഗം എത്തിച്ചേരാൻ പറ്റുന്ന എളുപ്പമേറിയ വഴിയാണ്. എന്നാൽ നിലവിൽ പൊട്ടി പൊളിഞ്ഞു കുണ്ടും കുഴിയുമായി കാൽനടയാത്ര പോലും ദുസ്സഹമായിരിക്കയാണ്.
ദിവസവും നൂറു കണക്കിന് വാഹനങ്ങളും, കാൽനട യാത്രക്കാരും, സ്കൂൾ വിദ്യാർത്ഥികളും ഉപയോഗിച്ച് വരുന്ന വെസ്റ്റ് എളേരി പഞ്ചായത്തിലെ പ്രധാനപെട്ട ഈ ബൈപാസ്സ് ലിങ്ക് റോഡ് അടിയന്തിരമായി അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമക്കണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു.
ഇതിൽ തുടർനടപടികൾ ഉണ്ടാവാത്ത പക്ഷം ജനകീയ ആക്ഷൻകമ്മിറ്റി വിളിച്ചു ചേർത്ത് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നിട്ട് ഇറങ്ങുമെന്നാണ് നാട്ടുകാർ പറയുന്നത് .
No comments