Breaking News

ഡിഫറന്റ് ആർട്സ് സെൻ്ററിൻ്റെ സഹകരണത്തോടെ ദേവി പ്രഭ മോൾക്ക് ഇരിയയിൽ സ്നേഹഭവനമൊരുങ്ങുന്നു


ഇരിയ : ഡിഫറന്റ് ആർട് സെൻ്ററിൻ്റെ സഹകരണത്തോടെ ഇരിയയിൽ സ്നേഹ ഭവനമൊരുങ്ങുന്നു. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിൻ്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആർട്സ് സെൻ്റർ നിർമ്മിച്ചു നൽകുന്ന,കുന്നുംകൈ മൗക്കോടുള്ള ഓട്ടിസം ബാധിച്ച ദേവി പ്രഭമോൾക്ക് വേണ്ടിയുള്ള  സ്നേഹഭവനം പൂർത്തിയാവുന്നു. ജീവകാരുണ്യ പ്രവർത്തകനായ എം. കെ ഭാസ്കരൻ ( ഭാസി ) അട്ടേങ്ങാനം എന്നവരാണ് സൗജന്യമായി സ്ഥലം നൽകിയത്.ജനുവരിയോട് കൂടി ഗൃഹപ്രവേശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.


No comments