സംസ്ഥാന സർക്കാരിന്റെ പുതിയ വനനിയമ ഭേദഗതി ; പരപ്പയിൽ കർഷക കോൺഗ്രസ്സിന്റെ പ്രതിഷേധകനൽ.....
പരപ്പ : മലയോര കർഷകരെ പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാന സർക്കാരിന്റെ പുതിയ വനനിയമഭേദഗതി ക്കെതിരെ കർഷക കോൺഗ്രസ്സ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ ഭേദഗതിബിൽ കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു.
നൂറ് കണക്കിന് മലയോര കർഷകർ അണിനിരന്ന പ്രതിഷേധമാർച്ചിനൊടുവിൽ പരപ്പ ടൗണിൽ വെച്ചാണ് പുതിയ ഭേദഗതി ബിൽ കത്തിച്ച് കൊണ്ട് കർഷകകോൺഗ്രസ്സ് പ്രതിഷേധിച്ചത്...ഡി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ ഉത്ഘാടനം ചെയ്തു.
കർഷകകോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്റും ബളാൽ പഞ്ചായത്ത് പ്രസിഡണ്ടുമായ രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. ഡി. സി. സി. വൈസ് പ്രസിഡന്റ് ബി. പി. പ്രദീപ് കുമാർ.
ഡി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി മധുസൂദനൻ ബാലൂർ , സി. വി. ഭാവനൻ കർഷക കോൺഗ്രസ്സ് സെക്രട്ടറി മാരായ സി. വി. ബാലകൃഷ്ണൻ.ജോണി തോരൻ പുഴ. ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ടിറ്റോ ജോസഫ്. ബ്ലോക്ക് സെക്രട്ടറി സിജോ പി. ജോസഫ്. മണ്ഡലം പ്രസിഡണ്ട് മാരായ എം. പി. ജോസഫ്. മനോജ് തോമസ്. ബാലകൃഷ്ണൻ മാണിയൂർ.നോമ്ബിൽ വെള്ളു കുന്നേൽ. ബാലകൃഷ്ണൻ ബാലൂർ. മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ബിൻസി ജെയിൻ. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്.സണ്ണി കല്ലു വേലിയിൽ. കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജോസഫ് വർക്കി. കെ. പി. കൃഷ്ണൻ
എന്നിവർ പ്രസംഗിച്ചു..
പരപ്പ വിമല ഗിരി ചർച്ച് കേന്ദ്രീകരിച്ചു കൊണ്ട് പരപ്പയിലേക്ക് പ്രകടനവും നടന്നു.
No comments