Breaking News

തോക്കുമായി മാലോം പുഞ്ച സ്വദേശിയെ പോലീസ് പിടികൂടി


വെള്ളരിക്കുണ്ട് : നാടൻ കള്ളത്തോക്കുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാലോം പുഞ്ച പാലക്കാമറ്റത്തിൽ പി.പി. പീറ്ററിനെയാണ് (54)വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ചാക്കിൽ പൊതിഞ്ഞ് രണ്ട് ഭാഗങ്ങളാക്കി കൊണ്ട് പോകുന്നതിനിടെയാണ് പിടികൂടിയത്. നാട്ടക്കല്ല് റോഡിൽ നിന്നുമാണ് പിടികൂടിയത്. പോലീസ് പെട്രോളിംഗ് പരിശോധനക്കിടയിൽ റോഡരികിൽ പരുങ്ങി നിൽക്കുന്നത് കണ്ടു പരിശോധിച്ചപ്പോളാണ്  തോക്ക് പിടികൂടിയത് .വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു ..



No comments