എം.ഡി.എം.എ യും പാക്കിസ്ഥാൻ കറൻസിയുമായി യുവാവ് ബേക്കൽ പോലീസിന്റെ പിടിയിൽ
ഉദുമ : നിരോധിത ലഹരി വസ്തുവായ 2.950 എം.ഡി.എം.എയും 50 രൂപയുടെ പാക്കിസ്ഥാൻ കറൻസിയുമായി യുവാവിനെ ബേക്കൽ പോലീസ് അറസ്റ്റു ചെയ്തു. കൊളത്തൂർ മഞ്ഞനടുക്കം ഹൗസിലെ കെ. അബ്ദുൾ ഷെരീഫ് (28) നെയാണ് പള്ളിക്കര മൗവ്വലിൽ വെച്ച് പിടികൂടിയത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഉണ്ടായിരുന്ന യുവാവ് പോലീസ് സംഘത്തെ കണ്ട് പരുങ്ങിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്നും 50 രൂപയുടെ ഇൻഡ്യൻ കറൻസിയും 50 ന്റെ പാക്കിസ്ഥാൻ കറൻസിയും കണ്ടെടുത്തത്. എം. ഡി.എം.എ, കത്തിച്ച് വലിക്കാനുള്ള ഉപകരണം, വിവോ കമ്പനിയുടെ മൊബൈൽ ഫോൺ ഇന്ത്യ - പാക്കിസ്ഥാൻ കറൻസി, കാറ് ,പഴ്സ് തുടങ്ങിയവ പോലീസ് കസ്റ്റഡിയിലെടുത്തു.
No comments