തോമാപുരത്ത് നടക്കുന്ന ദിവ്യകാരുണ്യകോൺഗ്രസിന്റെ രണ്ടാം ദിനം: ആത്മീയതയുടെയും സ്നേഹത്തിന്റെയും ഉത്സവം
ചിറ്റാരിക്കാൽ : ദൈവസാന്നിധ്യം ശക്തമായ അനുഭവമായി, ദിവ്യകാരുണ്യകോൺഗ്രസിന്റെ രണ്ടാം ദിനം ആത്മീയതയുടെയും ആഴമാർന്ന ആരാധനയുടെയും നിറവിൽ നടന്നു. ഈ കർമ്മപരിപാടികൾ തലശേരി അതിരുപതയുടെ ആഭിമുഖ്യത്തിലാണ് തോമാപുരത്ത് വെച്ച് നടത്തപ്പെടുന്നത്, ദിവ്യകാരുണ്യവർഷത്തിന്റെ സമാപനച്ചടങ്ങുകളുടെ ഭാഗമായാണ് ദിവ്യകാരുണ്യ കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ പ്രവർത്തനങ്ങൾ പുഞ്ചിരിമയമായ ജപമാലയോടെ ആരംഭിച്ചു. തുടർന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിയുടെ മുഖ്യ കാർമ്മികത്യത്തിൽ നടത്തപ്പെട്ടു. ഫാ. ഫിലിപ്പ് കവിയിൽ, ഫാ. ജോജി കാക്കരമറ്റം, ഫാ. ജോർജ് കരോട്ട്, ഫാ. ജോബി കോവാട്ട് , ഫാ. ജോസഫ് വടക്കേപ്പറമ്പിൽ, ഫാ. അഖിൽ മുക്കുഴി എന്നിവർ സഹകാർമ്മികരായിരുന്നു. ഫാ. ജോൺസൺ അന്ത്യാങ്കുളം സ്വാഗതവും, ഫാ. മാണി മേൽവെട്ടം നന്ദി പ്രകാശിപ്പിച്ചു. വിശുദ്ധ കുർബാനയെ തുടർന്ന് ഫാ. ഡാനിയേൽ പൂവണ്ണത്തിൽ വച്ചന പ്രഘോഷണം നടത്തപ്പെട്ടു. വിശ്വാസികൾ ദിവ്യകാരുണ്യസാന്നിധ്യത്തിന്റെ മാധുര്യം അനുഭവിക്കാനായി ആരാധനയിൽ പങ്കു ചേരുകയും പ്രാർത്ഥനകളിലൂടെ ആത്മാവിനെ ദൈവത്തിലേക്ക് ഉയർത്തുകയും ചെയ്തു.
അനുദിന ജീവിതത്തിൽ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനെ കുറിച്ചും കുടുംബ ജീവിതത്തിൽ വിശ്വാസത്തിന്റെ അടിസ്ഥാനത്തെ പുനർസ്ഥാപിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും മാർ ജോസഫ് പണ്ടാരശേരിയിൽ അഭിപ്രായപ്പെട്ടു. അനുഗ്രഹിക്കപ്പെട്ട ജനമാണ് വിശുദ്ധകുർബാനയെ ആശ്രയിക്കുന്നത്. പരിശുദ്ധ അമ്മയെ പോലെ ദിവ്യകാരുണ്യമേന്തി നമുക്ക് നീങ്ങാം. പരിശുദ്ധ അമ്മയെപ്പോലെ സഞ്ചരിക്കുന്ന സക്രാരികളാക്കാൻ ഓരോ വിശ്വാസിക്കും ഉത്തരവാദിത്യം ഉണ്ട്. സമയം പാഴാക്കാതെ എല്ലാവിരിലേക്കും ഈശോ എത്തിപ്പെടണം. വിശുദ്ധിയോടെ ജീവിക്കാൻ വിശുദ്ധ കുർബാന പ്രചോദനമാണ്. പരിശുദ്ധ അമ്മയോടുള്ള ഭക്തി എന്നും വിശുദ്ധ കുർബാനയ്ക്ക് ആധാരമാണെന്നും പിതാവ് പറഞ്ഞു.
ഡിസംബർ 14 ശനിയാഴ്ച്ചയാണ്
ദിവ്യകാരുണ്യപ്രദക്ഷിണം. വിശ്വാസികളുടെയും പൗരോഹിത്യത്തിന്റെയും ആവേശത്തോടെ, പ്രത്യാശയും അനുഗ്രഹവും നിറഞ്ഞ പ്രദക്ഷിണം ആണ് നടക്കുവാൻ പോകുന്നത്. നാലായിരത്തലധികം മുത്തുകുടകൾ ഏന്തിയ അമ്മമാർ, രണ്ടായിരത്തോളം തൂവെള്ള വസ്ത്രം ധരിച്ച പെൺകുട്ടികൾ, തിരുവസ്ത്രങ്ങൾ അണിഞ്ഞ മുന്നൂറോളം വൈദികൾ, അഞ്ചുറിലധികം സന്യസ്തർ, നൂറോളം ധുപക്കുറ്റിയേന്തിയ വൈദിക വിദ്യാർത്ഥികൾ, കൈമണികൾ കൈയിലേന്തിയ നുറോളം അൾത്താല ബാലൻമാർ, ആയിരകണക്കിനെ വിശ്വാസ സമൂഹം അണിനിരക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ആണ് ചിറ്റാരിക്കാൽ ടൗണിനെ വലയം വയ്ക്കുന്നത്.
No comments