വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അതിദരിദ്ര്യർക്കുള്ള സ്വയം തൊഴിൽ പദ്ധതി ഉദ്ഘാടനം ചെയ്തു
നർക്കിലക്കാട് : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അതിദരിദ്ര്യര്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അതിദരിദ്ര്യര്‍ പട്ടികയില്‍ ഉള്‍പ്പെട്ട മോനിച്ചന് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സി ഡി എസ് ഉജ്ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വയം തൊഴില്‍ ചെയ്യുന്നതിന് നർക്കിലക്കാട് ടൗണിൽ ലോട്ടറി സ്റ്റാള്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്‍ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായില്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോളിക്കുട്ടി പോള്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ സൗദാമിനി വിജയന്‍ വാര്‍ഡ് മെമ്പര്‍മാരായ സി പി സുരേശന്‍, ബിന്ദു മുരളീധരന്‍, വ്യാപാരി വ്യവസായി പ്രതിനിധി ബര്‍ക്ക്മാന്‍ അനിമേറ്റര്‍മാരായ രമേശന്‍, ലത, SD-CRP – രജിഷ രവീന്ദ്രന്‍ , അഗ്രി സി ആര്‍ പി ധന്യ സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍ ഗിരിജ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments