റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി
ഉദുമയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പടിഞ്ഞാര്‍ ജംഗ്ഷന് സമീപത്തെ അഹമ്മദ് ഹാജിയുടെ മകന്‍ പൊന്നേക്കായ് ബഷീറാണ് (65) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കാപ്പില്‍ ബീച്ചിന് സമീപത്തെ കടലില്‍ മൃതദേഹം കാണപ്പെട്ടത്. പുലര്‍ച്ചെ പള്ളിയിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
No comments