Breaking News

ബിരിക്കുളം ചേമ്പേനയിൽ തീപിടുത്തം ; അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായി തീ അണച്ചു


ബിരിക്കുളം : ബിരിക്കുളം ചേമ്പേനയിൽ തീപിടുത്തം അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായി തീ അണച്ചു . മൂന്ന് ഏക്കറോളം സ്ഥലത്ത് തീ പടർന്നു. കാഞ്ഞങ്ങാട് നിന്നും ഫയർഫോഴ്‌സ് എത്തി തീ പൂർണമായും കെടുത്തി. നാട്ടുകാരുടെ ശ്രമഫലമായി വൻ അപകടം ഒഴിവായി. തീ കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കാതിരിക്കാൻ നാട്ടുകാർ ശ്രദ്ധിച്ചു. തീ വ്യാപിച്ചിരുന്നെങ്കിൽ പാറപുല്ലുകൾ നിറഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തൊട്ടടുത്ത വിടുകൾ, കോഴി ഫാം അടക്കം കത്തി നശിക്കുമായിരുന്നു


No comments