Breaking News

കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിൽ മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ ക്യാമ്പ് പുരോഗമിക്കുന്നു


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിൽ ഓർത്തോ, സ്പോർട്സ് മെഡിസിൻ & ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗത്തിന്റെ കീഴിൽ  മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ് പുരോഗമിക്കുന്നു. ഒക്ടോബർ 28  മുതൽ ആരംഭിച്ച ക്യാമ്പാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
മുട്ടിന് ഉണ്ടാകുന്ന കഠിനമായ വേദന, വെറുതെ ഇരിക്കുമ്പോഴും നടക്കുമ്പോഴും മുട്ടില്‍ വേദന, കാൽമുട്ടുകൾക്കുള്ള വളവ്, മരുന്ന്, ജീവിതശൈലി മാറ്റം, ഫിസിയോതെറാപ്പി കൊണ്ടും വേദനയിൽ നിന്ന് മോചനം ലഭിക്കാത്തവർ തുടങ്ങി മുട്ടു മാറ്റിവെക്കൽ നിർബന്ധമായ  രോഗികൾക്ക് ഏറെ ഗുണകരമാകുന്ന ഈ ക്യാമ്പിന്റെ കാലാവധി ഡിസംബർ 28 വരെയാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ മുട്ട് മാറ്റിവെക്കൽ  ശസ്ത്രക്രിയ സേവനം ലഭ്യമാക്കുക എന്നതാണ് ക്യാമ്പിന്റെ  ലക്ഷ്യമെന്ന് ഐഷാൽ മെഡിസിറ്റി മെഡിക്കൽ ഡയറക്റ്ററും സീനിയർ ഓർത്തോപീഡിഷ്യനുമായ ഡോ : മൊയ്തീൻ കുഞ്ഞി പറഞ്ഞു.
കാസർഗോഡ്  ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഓർത്തോപീഡിക്സ് സർജന്മാർ നേതൃത്വം നൽകുന്ന ക്യാമ്പാണ് ഐഷാലിൽ നടന്നു കൊണ്ടിരിക്കുന്നത്. കാഞ്ഞങ്ങാടിലെ ഏക മോഡുലാർ ഓർത്തോ ഓപ്പറേഷൻ തിയേറ്ററുള്ള ഐഷാൽ മെഡിസിറ്റിയിൽ പ്രതേകം സജ്ജമാക്കിയ സർജിക്കൽ ഇന്റെൻസിവ് കെയർ യൂണിറ്റും, ഫിസിയോതെറാപ്പി യൂണിറ്റും മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയെ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നു

No comments