Breaking News

കിനാനൂർ കരിന്തളം പഞ്ചായത്ത് കേരളോത്സവം : ക്രിക്കറ്റ് മത്സരത്തിൽ മഞ്ഞളംകാട് പ്രതിഭ ക്ലബ്ബ് ഒന്നാം സ്ഥാനം നേടി




ചോയ്യംകോട്:  കിനാനൂർ കരിന്തളം പഞ്ചായത്ത്തല കേരളോത്സവം പുരുഷന്മാരുടെ ക്രിക്കറ്റ് മത്സരത്തിൽ  മഞ്ഞളംകാട് പ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ്ബ്  ഒന്നാം സ്ഥാനം നേടി വിജയിച്ചു.  സാംസ്കാരിക വേദി കാട്ടിപ്പോയിൽ രണ്ടാം സ്ഥാനം നേടി. കാട്ടിപൊയിൽ എ. യു പി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. രവി സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ അജിത് കുമാർ അധ്യക്ഷത വഹിച്ചു. വിന്നേഴ്‌സിനുള്ള പുരസ്കാരം ടീം ക്യാപ്ററൻ കെ.വി. വിവേക് ഏറ്റുവാങ്ങി

No comments