Breaking News

മലയോരത്ത് വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം ; ബളാൽ അരീങ്കല്ല് ഡോ:അംബേദ്കർ കുടുംബകൂട്ടം


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ വീട്ടിയൊടി, പള്ളത്തുമല , കിനാനൂർ കരിന്തളം പഞ്ചയത്തിലെ മാളൂർകയം , മുണ്ടത്തടം പ്രദേശങ്ങളിൽ പുലി ഇറങ്ങി ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പുലിയെ എത്രയും പെട്ടെന്ന് തന്നെ പിടികൂടി വന്യജീവി അക്രമത്തിന് ശാശ്വത പരിഹാരം കാണണമെന്നും മലയോര ജനതയുടെ  ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും  അരീങ്കല്ല് ഡോ:അംബേദ്കർ കുടുംബകൂട്ടം എക്സിക്യൂട്ടീവ് യോഗം അധികൃതരരോട് ആവശ്യപ്പെട്ടു. യോഗത്തിൽ വേണു വീട്ടിയൊടി അധ്യക്ഷത വഹിച്ചു .

സജിനി ജനാർദ്ദനൻ , കെ സുരേന്ദ്രൻ , സിന്ദു സുരേഷ് , ബെന്നി ഓലിക്കൽ , പി നാരയണൻ , ഷൈലജ ശ്രീധരൻ, രമണി ബാലകൃഷ്ണൻ , യേശോധ മധു , ലഷ്മണൻ വീട്ടിയൊടി തുടങ്ങിയവർ പങ്കെടുത്തു

No comments