പുലിഭീതി ; മടിക്കൈയിൽ ആർ.ആർ.ടി സംഘമിറങ്ങി തിരച്ചിൽ ആരംഭിച്ചു
കാഞ്ഞങ്ങാട് : പുലിയിറങ്ങിയ മടിക്കൈ തോട്ടിനാട് കുറ്റിയടുക്കം കണ്ണാടി പാറയിൽ ആർ.ആർ.ടി സംഘം തിരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് ആർ.ആർ.ടി ടീം തിരച്ചിലിലാണ്. ഇന്നലെ രാത്രി പുലിയെ കണ്ട പ്രദേശത്തും പ്രദേശത്തെ കാടുകളിലും തിരച്ചിൽ നടത്തുന്നുണ്ട്. കാസർകോട് നിന്നു മെത്തിയ ആറംഗ ആറംഗ ടീമിനൊപ്പം നാട്ടുകാരും സഹായത്തിനുണ്ട്. മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. പ്രീതയും സ്ഥലത്തെത്തി. പുലിയുടെ കാൽപാട് കണ്ടെത്താനും പുലിയെ നേരിൽ കാണാൻ സാധിക്കുമോ എന്നും നോക്കുന്നുണ്ട്. പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ പത്ത് ഏക്കർ വരുന്ന സ്ഥലം കാട് മൂടി കിടക്കുന്നുണ്ട്. പുലി ഈ കാട്ടിലുണ്ടാകാമെന്നാണ് നിഗമനം. ഈ കാട് വെട്ടി തെളിക്കാൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടു. ആർ. ആർ. ടി ടീം ഇന്ന് രാതി വരെ തിരച്ചിൽ തുടരുമെന്ന്, തിരച്ചിലിന് നേതൃത്വം നൽകുന്ന കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ പറഞ്ഞു. ഇന്ന് വൈകീട്ടോടെ പ്രദേശത്ത് ക്യാമറ ട്രാപ്പ് സ്ഥാപിക്കുമെന്ന് അദ്ദേഹം ഉത്തര മലബാറിനോട് പറഞ്ഞു. പുലി ക്യാമറയിൽ കുടുങ്ങിയാലുടൻ കൂട് സ്ഥാപിക്കും. ഇന്നലെ പുലി കടിച്ചു കൊന്ന ആടിൻ്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്ത് സംസ്ക്കരിച്ചു.
No comments