അനുശ്രീയെ ബി.ആർ സി അനുമോദിച്ചു
നീലേശ്വരം : കഴിഞ്ഞ ജില്ലാ കലോത്സവ പ്രചരണ ഫ്ലാഷ് മോബിൽ നൃത്താഭ്യാസികളായ കുട്ടികളെ നിഷ് പ്രഭമാക്കിക്കൊണ്ട് കാണിയായിരുന്ന അനുശ്രി വേദിയിലേക്ക് കടന്ന് വന്ന് പ്ലാഷ് മോബിൽ കാണികളെ അമ്പരിപ്പിക്കുന്ന മെയ് വഴക്കത്തിലൂടെ നൃത്തം അവതരിപ്പിച്ച് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു ഹോസ്ദുർഗ്ഗ് ബി.ആർ സി ഓട്ടിസം സെൻ്ററിലെ വിദ്യാർത്ഥിയായിരുന്നു അനുശ്രീ. ഇപ്പോൾ രാജാസ് ഹയർ സെക്കൻ്റെ റിസ്കൂളിലെ പ്ലസ്റ്റു കൊമേഴ്സ് വിദ്യാർത്ഥിയാണ് . ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി ഹോസ്ദുർഗ്ഗ് ബിആർസി കുടുംബ അംഗങ്ങളുടെ നേതൃത്വത്തിൽ ബി.പി.സി ഡോ കെ. വി രാജേഷ് അനുശ്രീയെ അനുമോദിച്ചു. . ഡയറ്റ് ഫാക്കൽറ്റി അജിത ടീച്ചർ, DPO രഞ്ജിത്ത് കെ പി, ട്രെയിനർ പി. രാജഗോപാലൻ, ബിആർസി റിസോഴ്സ് അധ്യാപകർ, സി.ആർ സി സി മാർ സ്പെഷ്യലിസ്റ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.
No comments