മൂത്തോർ കൂട്ടം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് വയോജന സംഗമം നടന്നു
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വയോജന സംഗമം പദ്ധതിയുടെ ഭാഗമായി പരപ്പ എട്ടാം വാർഡ് തല സംഗമം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി കെ രവി ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ ശ്രീമതി കെ രമ്യ അധ്യക്ഷത വഹിച്ച ചടങ്ങിന് സംഘാടകസമിതി ജനറൽ കൺവീനർ ശ്രീ കെ ബാലൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. സി എച്ച് അബ്ദുൾനാസർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത് കുമാർ ഒമ്പതാം വാർഡ് മെമ്പർ ശ്രീ എം. ബി.രാഘവൻ, വിജയൻ കോട്ടക്കൽ , വി ബാലകൃഷ്ണൻ സതീഷ്, സിജോ പി ജോസഫ്, മധു വട്ടിപ്പുന്ന, ശ്രീമതി നീതി. ടി, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം വി സുരേഷ് ബാബു വയോജനങ്ങൾക്കായി ആരോഗ്യ വിദ്യാഭ്യാസ ക്ലാസ് കൈകാര്യം ചെയ്തു. എട്ടാം വാർഡ് വയോജന ക്ലബ്ബ് പ്രസിഡണ്ട് കെ ടി ദാമോദരൻ ചടങ്ങിന് നന്ദി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രം കരിന്തളത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ പരിശോധനയും മെഡിക്കൽ ക്യാമ്പും നടന്നു.
No comments