"രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം " എന്ന സന്ദേശമുയർത്തി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലേക്കായി വെള്ളരിക്കുണ്ടിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : "രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം " എന്ന സന്ദേശമുയർത്തി വെള്ളരിക്കുണ്ടിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ചു കൊണ്ട് ബ്ലഡ് ഡോണേഴ്സ് കേരള കാസർഗോഡ് , ടി എസ് എസ് എസ് വെള്ളരിക്കുണ്ട് മേഖല, എൻ സി സി യൂണിറ്റ് സെന്റ് ജൂഡ്സ് എച്ച് എസ് സ്കൂൾ വെള്ളരിക്കുണ്ട്, വൈ എം സി എ വെള്ളരിക്കുണ്ട് മിഷൻ ലീഗ്, മാതൃവേദി വെള്ളരിക്കുണ്ട് എന്നീ സംഘടനകളും പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ക്യാമ്പിൽ വെള്ളരിക്കുണ്ട് ടൗണിലെ വ്യാപാരികൾ, ലോഡിങ് തൊഴിലാളികൾ, ഡ്രൈവർമാർ എന്നിവർക്ക് പുറമെ നിരവധി നാട്ടുകാരും രക്തദാനത്തിന് തയ്യാറായി ക്യാമ്പിലെത്തി.50 തിൽ അധികം ആളുകൾ രക്തം ദാനം ചെയ്തു.
ബഷീർ അരീക്കോടൻ, ഷോണി കെ ജോർജ്, ജെന്നി പി. എൻ, ജോഷുവ, ബിന്ദു സോജി, ബീന ബേബി, മനു ജിൻസൺ, ബോബി ബിജു, എൻ സി സി കേഡറ്റസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
No comments