"ഇനി ഞാൻ ഒഴുകട്ടെ" കിനാനൂർ കരിന്തളം പഞ്ചായത്ത് തല ഉദ്ഘാടനം പെരിയങ്ങാനത്ത് നടന്നു
പെരിയങ്ങാനം : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് തെളിനീർ ഒഴുകും നവകേരളം - ഇനി ഞാൻ ഒഴുകട്ടെ ജലാശയങ്ങൾ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം പെരിയങ്ങാനം വാർഡ് പാലന്തടം ചാലിൽ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി കെ രവി നിർവഹിച്ചു. എൻ ആർ ഇ ജി എ, എ.ഇ സരുൺ പരിപാടിക്ക് സ്വാഗതം പറഞ്ഞു പെരിയങ്ങാനം വാർഡ് മെമ്പർ ശ്രീ മനോജ് തോമസ് അധ്യക്ഷത വഹിച്ചു പരപ്പ വാർഡ് മെമ്പർ ശ്രീമതി രമ്യ,ബിരിക്കുളം വാർഡ് മെമ്പർ ശ്രീമതി സന്ധ്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എ ഡി എസ് അംഗങ്ങൾ ആയ ശ്രീമതി സരിത, അനിത പ്രസാദ് എന്നിവർ സംസാരിച്ചു മേറ്റ് മാർ, തൊഴിലാളികൾ, മോണിറ്ററിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
No comments