Breaking News

വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രോത്സവവും വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ കളിയാട്ടവും നാളെ മുതൽ ആരംഭം


വെള്ളരിക്കുണ്ട് : മലയോരത്തെ പ്രസിദ്ധ ദുർഗാദേവി  ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്ന വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി ക്ഷേത്രോത്സവവും കളിയാട്ടവും 31 മുതൽ ജനുവരി നാല് വരെ നടക്കും. 31-ന് രാവിലെ 10-ന് കലവറ നിറക്കൽ . രാത്രി 7.45ന് പെരുതടി സംഘത്തിന്റെ ഭജന, ജനുവരി ഒന്നിന് വൈകുന്നേരം അഞ്ചിന് ആചാര്യവരവേൽപ്പും വിളക്ക് പൂജയും.

രാത്രി കൈകൊട്ടിക്കളി മത്സരം. രണ്ടിന് രാവിലെ ഒൻപതിന് വിളക്കുപൂജ, 12ന് മഹാപൂജ, വൈകുന്നേരം ആറിന് സഹസ്ര ദീപപ്രോജ്വലനം, രാത്രി ഉത്സവത്തിടമ്പുനൃത്തം. മൂന്നിന് വൈകുന്നേരം 5.30- ന് വിളക്കുപൂജ, രാത്രി വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടം തുടങ്ങൽ. നാലിന് പകൽ ചാമുണ്ഡി, വിഷ്ണു മൂർത്തി, കാരഗുളികൻ തെയ്യങ്ങളുടെ പുറപ്പാട്. 



No comments