Breaking News

സി.പി.ഐ(എം) ചാമുണ്ഡിക്കുന്ന് മുൻ ലോക്കൽ കമ്മിറ്റി അംഗം കെ.സി സുരേഷ് അന്തരിച്ചു


ചാമുണ്ഡികുന്ന് : സി.പി.ഐ(എം) ചാമുണ്ഡിക്ക് മുൻ ലോക്കൽ കമ്മിറ്റി അംഗവും,ചാമുണ്ഡികുന്ന് ഗവൺമെൻറ് ഹൈസ്കൂൾ മുൻ പി.ടി.എ പ്രസിഡണ്ടും,യുവശക്തി ക്ലബ്ബ് ചാമുണ്ഡികുന്നിൻ്റെ മുൻ സെക്രട്ടറിയും ആയിരുന്ന ചാമുണ്ഡിക്കുന്നിലെ കെ.സി സുരേഷ് (49) അന്തരിച്ചു. അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് അന്ത്യം സംഭവിച്ചത്. ടാപ്പിംഗ് തൊഴിലാളിയായിരുന്നു. പരേതനായ ചെല്ലപ്പന്റെയും ചിന്നമ്മയുടെയും മകനാണ് ഭാര്യ - സന്ധ്യ. മക്കൾ - ശ്രേയ (നഴ്സിംഗ് വിദ്യാർഥി മംഗലാപുരം), ശ്വേതാ (പത്താംക്ലാസ് വിദ്യാർത്ഥി). സഹോദരങ്ങൾ - മുരളി, സന്തോഷ്, രാജേഷ് (ചുമട്ട് തൊഴിലാളി കോളിച്ചാൽ).  

No comments