കാക്കടവ്- ബെഡൂർ -കമ്പല്ലൂർ റോഡ് മെക്കാഡം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
ചിറ്റാരിക്കാൽ : കാക്കടവ്- ബെഡൂർ -കമ്പല്ലൂർ റോഡ് മെക്കാഡം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത് . വെസ്റ്റ്എളേരി ,ഈസ്റ്റ് എളേരി, കയ്യൂർ-ചീമേനി പഞ്ചായത്തുകളെ തമ്മിൽ ബദ്ധിപ്പിക്കുന്ന കാക്കടവ്- ബെഡൂർ -കമ്പല്ലൂർ റോഡ്
ടാർ പൊട്ടിപൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്.സർവ്വീസ് ബസുകളും, നിരവധി സ്ക്കൂൾ ബസുകളുമുൾപ്പെടെ നിരന്തരം വാഹനങ്ങൾ ഓടുന്ന ഈ റോഡ് ഏഴു വർഷങ്ങൾക്കപ്പുറമാണ് ടാർ ചെയ്ത് .
ജില്ലാ കേന്ദ്രങ്ങളിലേയ്ക്കും ജില്ലാ ആശുപത്രിയിലേയ്ക്കും ഉൾപ്പെടെ പോകാനുള്ള എളുപ്പവഴിയും ഈ റോഡ് തന്നെയാണ്.കൂടാതെ താലൂക്ക് ,വില്ലേജ് ,പഞ്ചായത്ത് ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ വിവിധ ഓഫീസുകളിലെത്താനുമുള്ള ഏകവഴിയും ഇതു തന്നെയാണ്.
അഞ്ചര കിലോമീറ്റർ ദൂരം വരുന്ന ഈറോഡ് നിർമ്മിച്ചിട്ട് അരനൂറ്റാണ്ടായി .ഈസ്റ്റ് എളേരി ,വെസ്റ്റ്എളേരി', പാടിച്ചാൽ ,ചെറുപുഴ പ്രദേശങ്ങളിലെ അയിരക്കണക്കിനാൾക്കാർക്ക് ഉപകരിക്കുന്നതാണി റോഡ് .ഈ റോഡ് മെക്കാഡം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് തൃക്കരിപ്പൂർ എം എൽ എ എം.രാജഗോപാലൻ മുഖേന പൊതുമരാമത്ത് വകുപ്പ്മന്ത്രിക്ക് നിവേദനം നൽകി പ്രതിക്ഷയോടെ ജനങ്ങൾ കാത്തിരിക്കുകയാണിപ്പോൾ.
No comments