Breaking News

ചായ്യോത്ത് കണിയാട തായത്തറയക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന കളിയാട്ടത്തിന്റെ മുന്നോടിയായി നാൾ മരം മുറിക്കൽ ചടങ്ങ് നടന്നു


ചായ്യോത്ത്: കണിയാട തായത്തറയക്കാൽ   ചെറളത്ത് ഭഗവതി ക്ഷേത്രത്തിൽ 10 വർഷങ്ങൾക്കുശേഷം 2025 ഫെബ്രുവരി 20 മുതൽ 23 വരെ കളിയാട്ട മഹോത്സവം നടക്കും. കളിയാട്ടത്തിന്റെ മുന്നോടിയായി തൂവക്കാളി ദൈവത്തിൻ്റെ പുനപ്രതിഷ്ഠ ചടങ്ങിനുള്ള നാൾ മരം മുറിക്കൽ ചടങ്ങ് നടന്നു. ക്ഷേത്ര ഭാരവാഹികളും സംഘാടകസമിതി ഭാരവാഹികളും ക്ഷേത്ര ആചാരസ്ഥാന സ്ഥാനികരൂം നിരവധി ഭക്തജനങ്ങളും  ചടങ്ങിൽ പങ്കെടുത്തു. പെരുങ്കൊല്ലൻ പി.പി രവി കാർമികത്വം വഹിച്ചു. പുനർ പ്രതിഷ്ഠ ചടങ്ങ് 2025 ഫെബ്രുവരി രണ്ടിന് പകൽ 12.48 നും 1.36 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. കളിയാട്ട സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഡിസംബർ 22ന് രാവിലെ 10 മണിക്ക് കേരള ക്ലേസ് ആൻഡ് സെറാമിക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ നിർവഹിക്കും

No comments