Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഓവറോൾ കിരീടം വീണ്ടും കോടോം ബേളൂരിന്....


പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിക്കുമ്പോൾ പകുതിയിലേറെ പോയിന്റുകളുമായി  കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അജയ്യാരായി. സമസ്ത മേഖലകളിലും കോടോം ബേളൂരിന്റെ ആധിപത്യം പ്രകടമായിരുന്നു...

രണ്ടാഴ്ചക്കാലമായി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടന്ന  കേരളോത്സവത്തിൽ ഗെയിംസ്,രചന,അത് ലറ്റിക്സ്, കലാമത്സരങ്ങളിൽ എല്ലാം കോടോം ബേളുരിന് മിന്നുന്ന വിജയം നേടാൻ സാധിച്ചു.

പരപ്പ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വെച്ച് നടന്ന കലാ മത്സരങ്ങളുടെ സമാപനസമ്മേളനത്തിൽ വെച്ച് ഓവറോൾ കീരിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മിയിൽ നിന്നും ഏറ്റുവാങ്ങി.ചടങ്ങിൽ വിവിധ പഞ്ചായത്തിലെ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, കലാകാരന്മാർ, കലാ ആസ്വാദകർ  തുടങ്ങി ആയിരക്കണക്കിന് പേർ പങ്കെടുത്തു...

പഞ്ചായത്തിൽ വിവിധ ക്ലബ്ബുകൾ എല്ലാകാലത്തും എന്നപോലെ വാശിയോടെ  മത്സരിച്ചതും  പഞ്ചായത്ത് തലത്തിൽ എല്ലാ മത്സരങ്ങളും നല്ല പങ്കാളിത്തത്തോടെ സംഘടിപ്പിക്കാൻ സാധിച്ചതും ബ്ലോക്ക്തലത്തിൽ മിന്നുന്ന വിജയം നേടാൻ ഗ്രാമപഞ്ചായത്തിന് സാധിച്ചാതായി കോടോം ബേളൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ അഭിപ്രായപ്പെട്ടു..

No comments