Breaking News

കിനാനൂർ കരിന്തളത്ത് എല്ലാം ഹരിത അങ്കണവാടികളായി പ്രഖ്യാപിച്ചു

                                          
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ 30 അങ്കണവാടികളും ഒരു ബാലവാടിയും ഹരിത അങ്കണവാടികൾ ആയി പ്രഖ്യാപിച്ചു. പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഹാളിൽ വച്ച് നടന്ന പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നിയുടെ അധ്യക്ഷതയിൽ  പഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി ഉദ്ഘാടനം ചെയ്തു അജിത് കുമാർ കെ വി ,ബാബു കെ.വി ,യശോദ കെ, ജലേഷ്, ഷെജി തോമസ്, നീതു കെ ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ഭാഗമായി പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങൾ ആക്കാനുള്ള പ്രവർത്തനത്തിലാണ് പഞ്ചായത്ത് 21ന് നടക്കുന്ന വിദ്യഭ്യാസ സെമിനാറിൽ എല്ലാ സ്കൂളുകളും ഹരിത സ്കൂളുകൾ ആയി പ്രഖ്യാപിക്കും 28ന് നടക്കുന്ന വികസന സെമിനാറിൽ പഞ്ചായത്തിലെ എല്ലാ ഘടക സ്ഥാപനങ്ങളെയും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കും 2025 മാർച്ച് 30 നകം മാലിന്യമുക്ത പഞ്ചായത്തായി ഗ്രാമപഞ്ചായത്തിലെ മാറ്റുമെന്ന് യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു

No comments