Breaking News

വേറിട്ട ക്രിസ്മസ് ആഘോഷവുമായി നിർമ്മലഗിരി എൽ പി സ്കൂൾ....


വെള്ളരിക്കുണ്ട് : നിർമ്മലഗിരി എൽ പി സ്കൂളിലെ ക്രിസ്മസ് ആഘോഷം ഈ വർഷം വേറിട്ട അനുഭവമായി. വാർദ്ധക്യത്തിൽ പേരക്കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനോ ഉല്ലസിക്കാനോ  ഭാഗ്യമില്ലാതെ അനാഥത്വത്തിന്റെ   നൊമ്പരം ഉള്ളിൽ സൂക്ഷിക്കുന്ന മുത്തച്ഛൻ മാരെ  സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് കുട്ടികൾക്കൊപ്പം ആടാനും പാടാനും ക്രിസ്മസിന്‍റെ സന്തോഷം പങ്കുവയ്ക്കാനും അവസരം നൽകിയാണ്  ഈ വർഷം നിർമ്മലഗിരി സ്കൂൾ ക്രിസ്മസ് ആഘോഷിച്ചത്

സ്കൂൾ മാനേജർ റവ. ഡോക്ടർ ജോൺസൺ അന്ത്യംകുളവും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും കുട്ടികളും സജീവമായി ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു.  കുട്ടികളുടെ വിവിധ കലാപരിപാടികളും  രക്ഷിതാക്കളുടെയും അധ്യാപകരുടെയും കരോൾ ഗാന ആലാപനവും  ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി.. വെള്ളരിക്കുണ്ട് ലവ് ആൻഡ്കെയറിലെ  അന്തേവാസികളെ  സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുപ്പിച്ച് കേക്കും സമ്മാനങ്ങളും നൽകി 

അവരുടെ മനം നിറയ്ക്കാൻ   സാധിച്ചതിന്റെ കൃതാർത്ഥതയിലാണ് അധ്യാപകരും കുട്ടികളും ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നത്....

No comments