പാൽ വാങ്ങാൻ പോയ പെൺകുട്ടിയെ കയറിപ്പിടിച്ചു; യുവാവ് അറസ്റ്റിൽ
കാസർകോട്: മാതാവിനൊപ്പം പാൽ വാങ്ങിക്കാൻ എത്തിയ പ തിനാറുകാരിയെ കയറിപ്പിടിച്ച സംഭവത്തിൽ യുവാവിനെ പോ ക്സോ പ്രകാരം അറസ്റ്റു ചെയ്തു. നെക്രാജെ, നെല്ലിക്കട്ട, ലക്ഷം വീട് കോളനിയിലെ പി.എം ന വാസി(40)നെയാണ് കാസർകോട് വനിതാ പോലീസ് അറസ്റ്റു ചെ യ്തത്. കഴിഞ്ഞ ദിവസം പട്ടാപ്പ കൽ കാസർകോട് പുതിയ ബസ്റ്റാന്റിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പ്ര തിയെ അറസ്റ്റു ചെയ്തെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ കാസർകോട്, സബ്ജയിലിനു സമീപത്തു പാർക്ക് ചെ യ്തിരുന്ന കാറിന്റെ ചില്ല് കല്ലു കൊണ്ട് തകർത്ത ശേഷം അ കത്തുണ്ടായിരുന്ന ബാഗും ഫോണും മോഷ്ടിച്ചതും നവാസ് ആണെന്ന് പോലീസ് പറഞ്ഞു. സബ് ജയിലിനു സമീപത്തെ കെ. സുകുമാരന്റെ കാറിന്റെ ചില്ലാണ് തകർത്തത്. ഇതു സം ബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയി ലാണ് പെൺകുട്ടിക്ക് നേരെ ഉണ്ടായ അതിക്രമക്കേസിൽ ന വാസ് അറസ്റ്റിലായത്.
No comments