Breaking News

ദിവ്യകാരുണ്യ കോൺഗ്രസ്സ് ഇന്ന് സമാപിക്കും; ചിറ്റാരിക്കാലിൽ ഇന്ന് ഗതാഗത നിയന്ത്രണം


ചിറ്റാരിക്കാൽ : തോമാപുരത്ത് നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സ് ഇന്ന് സമാപിക്കും ചിറ്റാരിക്കാലിൽ ഇന്ന് ഗതാഗത നിയന്ത്രണം 

ശനിയാഴ്ച വൈകുന്നേരം 6.15 മണി മുതൽ തോമാപുരം സെൻറ് തോമസ് ഫൊറോന പള്ളിയിൽ വെച്ച് നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സ് സമാപനത്തോടനുബന്ധിച്ച് ദിവ്യകാരുണ്യ പ്രദക്ഷിണം ചിറ്റാരിക്കാൽ ടൗൺ ചുറ്റി നടക്കുന്നതിനാൽ അന്നേദിവസം വൈകുന്നേരം 6.30 മണിമുതൽ 9.00 മണിവരെ ചിറ്റാരിക്കാൽ ടൗണിൽ ഗതാഗത തടസ്സമുണ്ടാവാൻ സാധ്യതയുണ്ട്. നർക്കിലക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വെള്ളരിക്കുണ്ട് - ഭീമനടി ഭാഗത്തുനിന്നും ചെറുപുഴ - കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ, കുന്നുംകൈ, മണ്ഡപം, ചിറ്റാരിക്കാൽ പോസ്റ്റ് ഓഫീസ് ജംക്ഷൻ വഴി ചെറുപുഴ ഭാഗത്തേക്ക് പോകാവുന്നതാണ്. കാറ്റംകവല - മാലോം ഭാഗത്തുനിന്ന് ചെറുപുഴയിലേക്കുള്ള ചെറുവാഹനങ്ങൾ ചിറ്റാരിക്കാൽ മിൽമ ഭാഗത്തുനിന്നും ചെറുപുഴയിലേക്കുള്ള ബൈപ്പാസിലൂടെയും ചെറുപുഴ ഭാഗത്ത് നിന്ന് മാലോം - കാറ്റംകവല ഭാഗത്തേക്ക് ഉള്ള ചെറുവാഹനങ്ങൾ കുളിനീർ റോഡിന്റെ സമീപത്തുനിന്നും മിൽമ ഭാഗത്തേക്കുള്ള ബൈപ്പാസിലൂടെയും പോകാവുന്നതാണ്. ചെറുപുഴ ഭാഗത്തുനിന്നും മണ്ഡപം, കുന്നുംകൈ, ഭീമനടി, വെള്ളരിക്കുണ്ട്, നർക്കിലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചിറ്റാരിക്കാൽ പോസ്റ്റ് ഓഫീസ് ജംക്ഷനിൽ കൂടി മണ്ഡപം - കുന്നുംകൈ റോഡിലൂടെ പോകാവുന്നതാണ്.

No comments