ഐഷാൽ മെഡിസിറ്റിയിൽ ഗർഭാശയ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ്
കാഞ്ഞങ്ങാട് : ഐഷാൽ മെഡിസിറ്റിയിൽ വിവിധ ഇളവുകളോടെ ഗർഭാശയ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 05 മുതൽ ഫെബ്രുവരി 05 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അമിതമായ ആർത്തവ രക്തസ്രാവം, ഗർഭാശയ മുഴകൾ, സിസ്റ്റുകൾ, അഡിനോമയോസിസ്, എൻഡോ മെട്രിയോസിസ്, കാൻസർ തുടങ്ങിയ അസുഖങ്ങൾ മൂലം ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നവർ, പ്രസവം നിർത്തൽ, ഗർഭാശയ - അണ്ഡാശയ മുഴകൾ നീക്കം ചെയ്യൽ തുടങ്ങി വിവിധ ഗർഭാശയ ശസ്ത്രക്രിയകൾ ആവശ്യമായി വരുന്നവർക്ക് സാമ്പത്തിക ഇളവുകളോടെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ക്യാമ്പായിരിക്കും ഇതെന്ന് ക്യാമ്പിന് നേതൃത്വം നൽകുന്ന ഡോക്ടർമാരായ ഡോ: നിസാർ, ഡോ: മേഘ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ കൗൺസിലിങ്ങും സർജറി ആവിശ്യമായി വരുന്നവർക്ക് പ്രതേക ഇളവുകളോട് കൂടിയ സർജറി പാക്കേജും ലഭ്യമായിരിക്കും.
കാഞ്ഞങ്ങാടിലെ ഏക മോഡുലാർ ജനറൽ & ഗൈനക്ക് ഓപ്പറേഷൻ തിയേറ്ററുള്ള ഐഷാൽ മെഡിസിറ്റിയിൽ പ്രതേകം സജ്ജമാക്കിയ സർജിക്കൽ ഇന്റെൻസിവ് കെയർ യൂണിറ്റ് ഗർഭാശയ ശസ്ത്രക്രിയയെ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് 0467 2201786, 9562279000 എന്ന നമ്പറിൽ ബന്ധപ്പെടുക.
No comments