കെ എസ് എസ് പി യു പരപ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും വെള്ളരിക്കുണ്ടിൽ നടന്നു
വെള്ളരിക്കുണ്ട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) പരപ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും വെള്ളരിക്കുണ്ടിൽ നടന്നു.
കെ എസ് എസ് പി യു ജില്ലാ വൈസ് പ്രസിഡന്റ് കെ ജയറാം പ്രകാശ് ധർണ്ണ ഉത്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുക, പെൻഷൻ പരിഷ്കരണ ക്ഷമശ്വാസ കുടിശിക ഒറ്റത്തവണയായി നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് യൂണിയൻ പ്രവർത്തകർ പങ്കെടുത്തു.
യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ഫിലിപ്പ് ലൂക്കോസ്, സംസ്ഥാന കൺവീനർ എം വി സരോജിനി ടീച്ചർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ പി വി സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എ കൃഷ്ണൻ അദ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എ അപ്പു മാസ്റ്റർ നന്ദി പറഞ്ഞു
No comments