കുന്നുംകൈ അൽഹിദായ ആറിലകണ്ടം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
കുന്നുംകൈ : അൽ ഹിദായ ആറിലകണ്ടം ചാരിറ്റബിൾ ട്രസ്റ്റിന്റെയും കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു . ഡിസംബർ 15ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണിവരെ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ വെച്ചാണ് ക്യാമ്പ് .ക്യാമ്പിന്റെ ഉദ്ഘാടനം ചിറ്റാരിക്കാൽ SHO രഞ്ജിത്ത് രവീന്ദ്രൻ നിർവഹിക്കും. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി ഇസ്മായിൽ , മുസ്താഖ് മാലിദ്വീപ് എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .
No comments