Breaking News

മാർബിൾ പശ അകത്തു ചെന്നു; ചെറുവത്തൂരിൽ താമസക്കാരായ രാജസ്ഥാൻ സ്വദേശികളുടെ മൂന്നുമാസം പ്രായമായ കുഞ്ഞുമരിച്ചു


കാസർകോട്: മാർബിൾ പശ അകത്തു ചെന്നതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച മൂന്നുമാസം പ്രായമായ കുഞ്ഞുമരിച്ചു. രാജസ്ഥാൻ സ്വദേശിയും ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപം താമസക്കാരനുമായ ധരം സിങിന്റെ മകനാണ് മരിച്ചത്. പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ വെളളിയാഴ്ച പുലർച്ചെയാണ് മരണം. വ്യാഴാഴ്ച രാവിലെ മാതാവ് കുളിക്കാൻ പോയ സമയത്ത് കുട്ടിയുടെ ജ്യേഷ്ഠനായ രണ്ടര വയസുകാരൻ മാർബിൾ പശ എടുത്തു കളിച്ചിരുന്നു. അബദ്ധത്തിൽ പശ കുഞ്ഞിന്റെ മുഖത്ത് തെറിച്ചുവെന്നാണ് സംശയിക്കുന്നത്. ശ്വാസ തടസം അനുഭവപ്പെട്ട് അവശനിലയിലായ കുഞ്ഞിനെ ഉച്ചയോടെ ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

No comments