Breaking News

ശ്രേയസ് ചെറുപുഴ യൂണിറ്റ് ഭവനരഹിത കുടുംബത്തിന് നിർമിച്ചുനൽകുന്ന വീടിന് കട്ടിള വെച്ചു കൊല്ലാടയിൽ നടന്ന ചടങ്ങ് ഫാദർ ഡോ. വർഗീസ് താന്നിക്കാക്കുഴി നിർവഹിച്ചു

കമ്പല്ലൂര്‍: ബത്തേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ശ്രേയസിന്റെ 50 ആം വാര്‍ഷികത്തിന് മുന്നോടിയായി ശ്രേയസ് ചെറുപുഴ യൂനിറ്റ് ഭവനരഹിത കുടുംബത്തിന് നിര്‍മിച്ചുനല്‍കുന്ന വീടിന് കട്ടിള വെച്ചു. ഭവന രഹിതര്‍ക്ക് സുരക്ഷിതമായ വീടൊരുക്കുന്ന ശ്രേയസ് ഭവനം പദ്ധതിയ്ക്ക് കീഴില്‍ ഈസ്റ്റ് എളേരി പഞ്ചായത്തിലെ കൊല്ലാടയില്‍ നിര്‍മിക്കുന്ന വീടിന്റെ കട്ടിളവെയ്ക്കല്‍ ചടങ്ങ് ശ്രേയസ് ചെറുപുഴ യൂനിറ്റ് ഡയരക്ടര്‍ ഫാദര്‍ ഡോ. വര്‍ഗീസ് താന്നിക്കാക്കുഴി നിര്‍വഹിച്ചു. 

 യൂണിറ്റ് പ്രസിഡന്റ് ടി.ജെ. ഷാജി, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തംഗം പി.വി. സതീദേവി, ശ്രേയസ് കമ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഓഫിസര്‍മാരായ വിലാസിനി ചന്ദ്രന്‍, ഡോളി ജോജി, യൂണിറ്റ് കമ്മിറ്റിയംഗം ജെയിംസ് ഇടപ്പള്ളില്‍, മൈത്രി എസ്എച്ച്ജി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

No comments