Breaking News

മാവുങ്കാൽ ആനന്ദാശ്രമം സ്വദേശി ബാംഗ്ലൂരിൽ മരണപ്പെട്ടു


മാവുങ്കാൽ: ഹൃദയാഘാതത്തെ തുടർന്ന് ആനന്ദാശ്രമം സ്വദേശി ബാംഗ്ലൂരിൽ മരിച്ചു. ആനന്ദാശ്രമത്തിന് സമീപം താമസിക്കുന്ന ശ്രീധരന്റെയും ശാന്തയുടെയും മകൻ അജിത്ത് കുമാറാണ് (42) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബാംഗ്ലൂരിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാംഗ്ലൂരിലെ സൂപ്പർമാർക്കറ്റിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: അശ്വിനി. ഏകമകൻ അക്ഷിത്. സഹോദരൻ അനിൽ കുമാർ (ഡ്രൈവർ )

No comments