നഴ്‌സിങ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; അമ്മയുടെ പരാതിയിൽ വാർഡനെതിരെ കേസ്
കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ചൈതന്യ ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ വാര്‍ഡനെതിരെ കേസെടുത്തു. അമ്മയുടെ പരാതിയിലാണ് ഹോസ്റ്റല്‍ വാര്‍ഡനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. വൈകി ഹോസ്റ്റലില്‍ വന്നതിലുള്ള വിരോധം കാരണം വാര്‍ഡന്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
മന്‍സൂര്‍ ആശുപത്രി നഴ്സിങ് കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്. വനിതാ കമ്മീഷന്‍ അംഗം കുഞ്ഞായിഷ ഇന്ന് ഹോസ്റ്റലില്‍ എത്തി വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു.
No comments