റാണിപുരത്തു നിന്നും കാഞ്ഞങ്ങാട് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പുക കണ്ടത് ജനങ്ങളെ പരിഭാന്തിയിലാക്കി
പനത്തടി : ഇന്ന് വൈകുന്നേരം റാണിപുരത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്സിൻ്റെ അടിയിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരെയും ജനങ്ങളെയും പരിഭ്രാന്തിയിലാക്കി. ബസ്സ് പനത്തടി ടൗണിൽ എത്തിയപ്പോഴാണ് ബസിനടിയിൽ ടയറിന്റെ ഭാഗത്ത് നിന്നും പുക ഉയരുന്നത് നാട്ടുകാർ കണ്ടത്.ഉടൻ ബസ് നിർത്തി യാത്രക്കാരെല്ലാം ഇറക്കി. നാട്ടുകാർ ഉടൻതന്നെ വെള്ളമൊഴിച്ച് പുക ശമിപ്പിച്ചു. ബ്രേക്ക് ലൈൻഡറിൽ നിന്നാണ് പുക ഉയർന്നതെന്നാണ് നിഗമനം.
No comments