വയോജനങ്ങളുടെ ട്രെയിൻ യാത്രാ ഇളവ് പുന:സ്ഥാപിക്കുക ; സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസ്സിയേഷൻ കരിന്തളം വെസ്റ്റ് യൂണിറ്റ് കൺവെൻഷൻ
കൊല്ലമ്പാറ : വയോജനങ്ങളുടെ ട്രെയിൻ യാത്രാ ഇളവ് പുന:സ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസ്സിയേഷൻ കരിന്തളം വെസ്റ്റ് യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. പെൻഷൻ 3000 രൂപയായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു ജില്ലാ സെക്രട്ടറി എൻ.കുഞ്ഞികൃഷ്ണൻ ഉൽഘാടനം ചെയ്തു. വി.കുമാരൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി മടത്തി നിട്ട് രാജൻ സംസാരിച്ചു. എം' പി. കുമാരൻ സ്വാഗതം പറഞ്ഞു ഭാരവാഹികൾ വി.കുമാരൻ പ്രസിഡണ്ട് എം.പി. കുമാരൻ - സെക്രട്ടറി
No comments