തെങ്ങ് , വാഴ , കാലിത്തൊഴുത്ത് കേരള തനിമയിൽ പുൽക്കൂട് ഒരുക്കി എൽ സി സി ട്യൂഷൻ സെന്റർ വിദ്യാർത്ഥികൾ....
വെള്ളരിക്കുണ്ട് : തെങ്ങിൻ തോപ്പും നാടൻ വീടുകളും കാലിത്തൊഴുത്തും വാഴയും ഒക്കെ ആയി കേരളത്തനിമയിൽ ഒരു പുൽക്കൂട്. സാധാരണയായി വെസ്റ്റ് ഏഷ്യൻ ശൈലി വരുന്ന രീതിയിലാണ് പുൽക്കൂടുകൾ നിർമ്മിക്കാറെന്നും അതിൽ നിന്നും വ്യത്യസ്തമായി കേരളത്തനിമ കൊണ്ടുവരാൻ തെങ്ങ് ,വാഴ ,നെൽപ്പാടം , നാടൻ കാലിത്തൊഴുത്ത് എന്നിവ ഉൾപ്പെടുത്തുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു .എൽ സി സി ട്യൂഷൻ സെന്ററിലെ പ്ലസ്‌ടു വിദ്യാർത്ഥികളായ അലൻ മാത്യൂസ്, അലൻ എം റ്റി, മാളവിക, അപർണ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വ്യത്യസ്തമായ പുൽക്കൂട് ഒരുക്കിയത് .
No comments