"എം.ടി മലയാള ചെറുകഥ നോവൽ സാഹിത്യത്തിന്റെ തലവര മാറ്റിയെഴുതിയ എഴുത്തുകാരൻ ; " എം.ടിയുടെ നിര്യാണത്തിൽ മലയോര സാംസ്ക്കാരിക വേദി അനുശോചിച്ചു
വെള്ളരിക്കുണ്ട് : മലയാള ചെറുകഥ നോവൽ സാഹിത്യത്തിന്റെ തലവര മാറ്റിയെഴുതിയ എഴുത്തുകാരനാണ് എം.ടി എന്ന് മലയോര സാംസ്ക്കാരിക വേദി.പാടിപ്പതിഞ്ഞമിത്തുകളെയും ഐതിഹ്യങ്ങളെയും മാനവികത എന്ന ആയുധം കൊണ്ട് തിരുത്തി എഴുതാനുള്ള കരുത്തുകാട്ടിയ അപൂർവ്വം കഥാകാരൻമാരിൽ ഒരാളാണ് എം.ടി . കാലത്തിന് മായ്ക്കാനാവാത്ത മുദ്രയായി എം.ടി യുടെ രചനകൾ നിലനിൽക്കും .എം.ടിയുടെ നിര്യാണത്തിൽ മലയോര സാംസ്ക്കാരിക വേദി അനുശോചിച്ചു. യോഗത്തിൽ പ്രസിഡന്റ് ബാബു കോഹിനൂർ അധ്യക്ഷനായി. ജയൻമാസ്റ്റർ സ്വാഗതം പറഞ്ഞു .ബളാൽ പഞ്ചായത്ത് അംഗം രഘുനാഥ് , നരിക്കുഴി സെബാസ്റ്റ്യൻ , ഷാജൻ പൈങ്ങോട് എന്നിവർ പങ്കെടുത്തു .
No comments