ഫിനിക്സ് സാംസ്‌കാരിക വേദി എളേരിത്തട്ട് വോളി നൈറ്റ് സംഘടിപ്പിച്ചു ചന്തു ഓഫീസർ വോളി അക്കാദമി കിനാനൂർ ഒന്നാം സ്ഥാനവും, കെ കെ സ്മാരക ക്ലബ് പ്ലാച്ചിക്കര രണ്ടാം സ്ഥാനവും നേടി
എളേരിത്തട്ട് : ജീവ കാരുണ്യപ്രവർത്തനങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി എളേരിത്തട്ടിന്റെ നിറസാന്നിധ്യമായിരുന്നഫിനിക്സ് സാംസ്‌കാരിക വേദിയുടെ തുടർന്നുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി എളേരിത്തട്ട് എ കെ ജി സ്മാരക ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് വോളി നൈറ്റ് സംഘടിപ്പിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് എ വി അധ്യക്ഷത വഹിച്ച ഉത്ഘാടന പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം ശ്രീ വിഷ്ണുപ്രസാദ് എം വി (സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് നീലേശ്വരം )നിർവഹിച്ചു.സി പി സുരേശൻ (മെമ്പർ പതിനൊന്നാം വാർഡ് ),അപ്പുക്കുട്ടൻ (എളേരി ലോക്കൽ സെക്രട്ടറി സി പി എം ),എം കുമാരൻ (മുൻ എം എൽ എ )ഷിബു പാണത്തൂർ (കേരള വനവാസി വികാസ കേന്ദ്രം ),ഷൈജു അബ്രഹാം (വോളിബോൾ ടെക്‌നികൽ കമ്മറ്റി ചെയർമാൻ ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫിനിക്സ് സാംസ്‌കാരിക വേദി സെക്രട്ടറി ലതീഷ് കയ്യൂർ സ്വാഗതവും, അരുൺ കുമാർ നന്ദിയും പറഞ്ഞു. അത്യന്തം വാശിയേറിയ മൽസരത്തിൽ ചന്തു ഓഫീസർ വോളി അക്കാദമി കിനാനൂർ ഒന്നാം സ്ഥാനവും, കെ കെ സ്മാരക പ്ലാച്ചിക്കര രണ്ടാം സ്ഥാനവും നേടി
പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സിനിമ താരവുമായ ഗിരീഷ് തിരുമേനി വിജയികൾക്കുള്ള സമ്മാനദാനവും നടത്തി...
No comments